അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സീതാറാം യെച്ചൂരിക്കും ക്ഷണം

yechuri
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് യെച്ചൂരിയെ ക്ഷണിച്ചത്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, മല്ലികാർജുന ഖാർഗെ, ആധിർ രഞ്ജൻ ചൗധരി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കും ക്ഷണക്കത്ത് അയച്ചിരുന്നു. സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം സിപിഎം നേതാക്കൾ ചടങ്ങിലേക്ക് പോകുമോയെന്ന കാര്യത്തിൽ പാർട്ടി പ്രതികരിച്ചിട്ടില്ല. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ്.
 

Share this story