ബിഹാറിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എൻഡിഎ പാളയത്തിലെ ആറ് എംഎൽഎമാരെ കാണാനില്ല

nitish

ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എൻഡിഎയിലെ ആറ് എംഎൽഎമാരെ കാണാനില്ല. മൂന്ന് ജെഡിയു എംഎൽഎമാരെയും മൂന്ന് ബിജെപി എംഎൽഎമാരെയുമാണ് കാണാതായത്. 

ബിഹാറിൽ കളി നടക്കാനിരിക്കുന്നതേയുള്ളുവെന്ന് മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ ഇരുപക്ഷവും ശ്രമങ്ങൾ ആരംഭിച്ചിരുന്നു

വിവിധ പാർട്ടികൾ തങ്ങളുടെ എംഎൽഎമാരെ വിവിധ റിസോർട്ടുകളിൽ പാർപ്പിച്ചിരിക്കുകയാണ്. 243 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണ വേണം. എൻഡിഎ സഖ്യത്തിൽ 128 അംഗങ്ങളുണ്ട്. മഹാസഖ്യത്തിന് 114 പേരുടെ പിന്തുണയുണ്ട്.
 

Share this story