ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

വിജയ്

തമിഴ്നാട്ടിൽ ദളപതി വിജയ് സർക്കാരിന്റെ ആറുമാസക്കാലയളവ് നിർണായക രാഷ്ട്രീയ വഴിത്തിരിവിലേക്ക്. ഭരണനേതൃത്വമെന്ന നിലയിൽ വിജയ് സ്വന്തം പാർട്ടിയിലെ (ടി.വി.കെ) എംഎൽഎമാരുടെയും ഉദ്യോഗസ്ഥരുടെയും മേൽ എത്രത്തോളം അധികാരം സ്ഥാപിക്കുമെന്നത് സംബന്ധിച്ച് കടുത്ത ചർച്ചകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നടക്കുന്നത്.

​ഭരണത്തിന്റെ ആദ്യഘട്ടത്തിൽ ഉയർന്നവന്ന അഴിമതി ആരോപണങ്ങളും ക്രമസമാധാന പ്രശ്നങ്ങളും സർക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്. മുൻ സർക്കാരിന്റെ സ്വാധീനത്തിൽ തുടരുന്ന ഉദ്യോഗസ്ഥർ ഭരണപക്ഷത്തിന് എതിരായി പ്രവർത്തിക്കുന്നുവെന്ന വിമർശനങ്ങൾ ഉയർന്നുവരുമ്പോൾ, സ്വന്തം എംഎൽഎമാരുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി വിജയ് നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്. ഭരണതലത്തിലെ പിടിപ്പുകേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.

Tags

Share this story