സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകളടക്കം ആറ് പേർ മരിച്ചു

sec

സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് ആറ് പേർ മരിച്ചു. മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്‌നലോക് കോംപ്ലക്‌സിൽ തീപിടിച്ചത്. ശിവ, പ്രശാന്ത്, ശ്രാവണി, വെണ്ണേല, ത്രിവേണി, പ്രമീള എന്നിവരാണ് മരിച്ചത്

പുക ശ്വസിച്ചതാണ് മരണകാരണം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തെലങ്കാനയിലെ വാറങ്കൽ, ഖമ്മം ജില്ലയിലുള്ളവരാണ് മരിച്ചവർ. വിവിധ ആശുപത്രികളിലായി നിരവധി പേരാണ് ചികിത്സയിലുള്ളത്.
 

Share this story