ഊട്ടിയിൽ നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് ആറ് സ്ത്രീ തൊഴിലാളികൾ മരിച്ചു; നാല് പേർക്ക് പരുക്ക്

ootty

ഊട്ടിക്ക് സമീപം ഗാന്ധിനഗറിൽ കെട്ടിട നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് ആറ് സ്ത്രീ തൊഴിലാളികൾ മരിച്ചു. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയിൽപ്പെട്ടത്. കെട്ടിടത്തിന് 30 അടി ഉയരമുള്ള സംരക്ഷണ ഭിത്തി നിർമിച്ചിരുന്നു. ഇതിന് മുകളിലെ ഉപയോഗശൂന്യമായ ശൗചാലയം തകർന്നുവീണതാണ് അപകടത്തിന് കാരണമായത്

താഴെ നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ മണ്ണിനടിയിൽ അകടപ്പെടുകയായിരുന്നു. ആറ് സ്ത്രീകളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകട സമയത്ത് പത്ത് തൊഴിലാളികളാണ് ഇവിടെയുണ്ടായിരുന്നത്. 

ഗാന്ധി നഗറിലെ ഷക്കീല(30), സംഗീത(35), ഭാഗ്യ(36), ഉമ(35), മുത്തുലക്ഷ്മി(36), രാധ(36) എന്നിവരാണ് മരിച്ചത്. നാല് തൊഴിലാളികൾ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
 

Share this story