ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധം; വീണ്ടും നിർദേശവുമായി കേന്ദ്രം

school

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് നിർദേശം. കേരളമടക്കം പല സംസ്ഥാനങ്ങളും നിർദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദേശം നൽകിയിരിക്കുന്നത്

കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ മാത്രമാണ് ആറ് വയസ് നിർദേശം നടപ്പാക്കിയത്. 2020ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാമത്തെ വയസ്സിൽ കെജി വിദ്യാഭ്യാസം, ആറ് വയസ്സിൽ ഒന്നാം ക്ലാസ്. പിന്നീട് ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരു സമ്പ്രദായം എന്ന അടിസ്ഥാനത്തിലാണ് നടപ്പാക്കിയിരുന്നത്. 

അതേസമയം കേരളത്തിൽ അഞ്ചാം വയസ്സിൽ തന്നെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും. ഇത് തിരുത്തമെന്ന് കാണിച്ചാണ് വീണ്ടും നിർദേശം നൽകിയിരിക്കുന്നത്.
 

Share this story