ബിഹാറിലെ ചേരിയിൽ തീപിടിത്തം; ഒരു കുടുംബത്തിലെ നാല് പെൺകുട്ടികൾ മരിച്ചു

fire

ബീഹാറിലെ രാംദയാലു റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ചേരിയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു. ഒരു കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ചേരിയിൽ തീപിടിത്തമുണ്ടായത്

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമെന്നാണ് അധികൃതർ അറിയിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നരേഷ് റാം എന്നയാളുടെ മക്കളാണ് മരിച്ചത്. മൂന്നിനും 12നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്.
 

Share this story