അഫ്ഗാൻ ഭൂചലനത്തിന് പിന്നാലെ ഡൽഹിയിലും കാശ്മീരിലും ചെറു ഭൂചലനങ്ങൾ

earth quake

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായി ഡൽഹിയലിടക്കം വിവിധയിടങ്ങളിൽ ചെറു ഭൂചലനം. ഡൽഹിക്ക് പുറമെ ജമ്മു കാശ്മീർ, ചണ്ഡിഗഢ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ചെറു ഭൂചലനങ്ങളുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് റിക്ടർ സ്‌കൈയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനിൽ രേഖപ്പെടുത്തിയത്. അഫ്ഗാനിലെ ഫൈസാബാദാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

ഇതിന് പിന്നാലെയാണ് കാശ്മീരിലെ പൂഞ്ച് മേഖലയിൽ ഭൂചലനമുണ്ടായത്. ഏറെ നേരം നീണ്ടുനിന്ന ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകളിൽ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങി. നിലവിൽ കാശ്മീരിലും മറ്റിടങ്ങളിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
 

Share this story