മണിപ്പൂരിൽ സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ ആത്മഹത്യ ചെയ്തു

gun

മണിപ്പൂരിൽ സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ ആത്മഹത്യ ചെയ്തു. ആറ് സൈനികർക്കാണ് വെടിയേറ്റത്. പരുക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. വെടിയേറ്റവർ മണിപ്പൂർ സ്വദേശികളല്ലെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. 

അസം റൈഫിൾസ് ക്യാമ്പിലാണ് സംഭവം. സൈനികൻ തന്റെ സഹപ്രവർത്തകരെ വെടിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മണിപ്പൂർ കലാപവുമായി സംഭവത്തിന് പങ്കില്ലെന്ന് പോലീസ് അറിയിച്ചു.
 

Share this story