രാഹുലിന് ഐക്യദാർഢ്യം; കോൺഗ്രസിന്റെ ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം

congress

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം. അടുത്ത മുപ്പത് വരെയാണ് രാജ്യവ്യാപക സത്യഗ്രഹം. ബ്ലോക്ക് മണ്ഡലം തലങ്ങളിൽ തുടങ്ങി ജില്ലാ, സംസ്ഥാന തലങ്ങളിൽ വരെ വിവിധ പ്രതിഷേധ പരിപാടികൾ നടക്കും

പ്രധാന നേതാക്കൾ പങ്കെടുക്കുന്ന തെരുവ് യോഗങ്ങളും നടക്കും. സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കും. ഇന്ന് രാവിലെ പത്തരക്ക് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം പാർലമെന്റിൽ ഇന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരും.
 

Share this story