യുപിയിൽ ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദിന്റെ മകൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Updated: Apr 13, 2023, 16:59 IST

യുപിയിൽ എംഎൽഎ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ആതിഖ് അഹമ്മദിന്റെ മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒളിവിൽ കഴിയുകയായിരുന്ന അസദ് അഹമ്മദ് കൊല്ലപ്പെട്ടത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അസദിനെ കൂടാതെ കേസിലെ മറ്റൊരു പ്രതിയായ ഗുലാമും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഏറ്റുമുട്ടലിൽ പോലീസിനും പരുക്കേറ്റിട്ടുണ്ട്. അസദിനെ ജീവനോടെ പിടികൂടാൻ ശ്രമിച്ചെങ്കിലും പോലീസിനെ ആക്രമിച്ചതോടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അസദിൽ നിന്ന് വിദേശ നിർമിത തോക്കുകളും പിടികൂടി.