ശ്വാസതടസ്സം: സോണിയ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Jan 6, 2026, 14:49 IST
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ശ്രീ ഗംഗാ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്
ഇന്നലെ രാത്രിയോടെയാണ് സോണിയയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഡൽഹിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസ്സത്തിന് ഇടയാക്കിയെന്ന് ഡോക്ടർമാർ അറിയിച്ചു
നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
