സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രാഹുലും പ്രിയങ്കയും ആശുപത്രിയിലെത്തി

Sonia

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. നെഞ്ചിലെ നേരിയ അസ്വസ്ഥതകളെ തുടർന്നാണ് അവർ ചികിത്സ തേടിയത്. 

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

പരിശോധനയിൽ സോണിയയുടെ ബ്രോങ്കിയൻ ആസ്തമക്ക് നേരിയ വർധനവുണ്ടായതായി കണ്ടെത്തിയെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നു. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടാൻ കാരണമായതെന്നാണ് വിവരം
 

Tags

Share this story