സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; രാജസ്ഥാനിൽ നിന്ന് മത്സരിക്കും, ഇന്ന് പത്രിക നൽകും

Sonia

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക്. ഇന്ന് രാജ്യസഭയിലേക്ക് സോണിയ ഗാന്ധി പത്രിക നൽകും

രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പം പത്രിക നൽകാനായി ജയ്പൂരിലെത്തും

ഇതിനായി ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നൽകിയിട്ടുണ്ട്. 25 വർഷം ലോക്‌സഭാംഗമായി ഇരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.
 

Share this story