എതിരില്ലാതെ സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക്

sonia gandhi

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി നേതാക്കളായ ചുന്നിലാൽ ഗരാസിയ, മദൻ റാത്തോർ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്കെതിരേ മത്സരിക്കാൻ ആളില്ലാത്ത സാഹചര്യത്തിലാണ് മൂന്നുപേരും രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

200 അംഗ നിയമസഭയിൽ ബിജെപിക്ക് 115 അംഗങ്ങളും കോൺഗ്രസിന് 70 അംഗങ്ങളുമാണ് ഉള്ളത്. രാജസ്ഥാനിൽ ഉള്ള ആകെ 10 രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് ആറും ബിജെപിക്ക് നാലും അംഗങ്ങളാണുള്ളത്. ബിഹാറിൽ നിന്ന് ആറു പേർ എതിരില്ലാതെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി, ആർജെഡി കക്ഷികളിൽ നിന്നു 2 പേർ വീതവും ജെഡിയു, കോൺഗ്രസ് കക്ഷികളിൽ നിന്നും ഒരോ ആൾ വീതവുമാണ് രാജ്യസഭാംഗങ്ങളായത്.

Share this story