സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചു

sonia

കോൺഗ്രസ് മുൻ അധ്യക്ഷ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് നാമനിർദേശ പത്രിക നൽകി. രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. രാവിലെ ജയ്പൂരിലെത്തിയ സോണിയ രാജസ്ഥാൻ നിയമസഭയിലെത്തി പത്രിക സമർപ്പിച്ചു

രാജസ്ഥാനിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്നിലാണ് കോൺഗ്രസിന് വിജയമുറപ്പുള്ളത്. ഈ സീറ്റിലാണ് സോണിയ മത്സരിക്കുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയവരെല്ലാം പത്രിക സമർപ്പണത്തിനായി എത്തിയിരുന്നു.

25 വർഷക്കാലം ലോക്‌സഭാംഗമായിരുന്നു സോണിയ ഗാന്ധി. ഇത്തവണ രാജ്യസഭയിലേക്ക് കൂടുമാറുകയാണ്. 1999 മുതൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള ലോകസഭാംഗമായിരുന്നു. 

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. രാഹുൽ ഗാന്ധിയുടെ പേരും ഇവിടെ ഉയർന്നു കേൾക്കുന്നുണ്ട്. 


 

Share this story