അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് സോണിയ ഗാന്ധിക്കും ഖാർഗെയ്ക്കും ക്ഷണം

sonia

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് സോണിയ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയ്ക്കും ക്ഷണം. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അധികൃതരാണ് പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചത്. ഖാർഗെയ്ക്ക് പുറമെ കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധീർ രഞ്ജൻ ചൗധരി എന്നിവർക്കും ക്ഷണക്കത്ത് അയച്ചതായി ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി

ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങ്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർക്കും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും അധ്യക്ഷൻമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചേക്കും.
 

Share this story