ഖാർഗെയ്ക്ക് കസേര നൽകണമെന്നാണ് സോണിയ പറഞ്ഞത്; 'വന്ദേമാതരം' തടസപ്പെടുത്തിയതിൽ കോൺഗ്രസ് പ്രതീകരണം
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് ആസ്ഥാനത്ത് ‘വന്ദേ മാതരം’ ആലപിക്കുന്നത് തടസാൻപ്പെടുത്താൻ ശ്രമിച്ച സോണിയ ഗാന്ധിയുടെ പ്രതികരണത്തെ ന്യായീകരിച്ച് കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര നൽകാനാണ് പറഞ്ഞതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ഖാർഗെ പ്രായമായ വ്യക്തിയാണ്. നേരത്തെ രാഹുൽ ഗാന്ധിക്കൊപ്പം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് പ്രതിഷേധത്തിനിടെ അദ്ദേഹത്തെ മാറ്റേണ്ടിവന്നിരുന്നതായും' കോൺഗ്രസ് ചൂണ്ടിക്കാട്ടി.
സോണിയ ഗാന്ധിയുടെ പ്രതികരണത്തിന് ‘വന്ദേ മാതരം’ ആലപിക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.വന്ദേമാതരം തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. സോണിയ ഗാന്ധിയും സ്വയം വന്ദേ മാതരം ആലപിക്കുന്നുണ്ടായിരുന്നു. ക്രമീകരണങ്ങൾ ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് അവർ ശ്രമിച്ചതെന്ന് കോൺഗ്രസ് വിശദീകരിച്ചു.
