സൗമ്യ വിശ്വനാഥൻ വധക്കേസ്; പ്രതികൾ അപ്പീലുമായി ഡൽഹി ഹൈക്കോടതിയിൽ

soumya

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി പരിഗണിച്ച കോടതി ഡൽഹി പോലീസിന് നോട്ടീസ് അയച്ചു. ഒന്നാം പ്രതി രവി കപൂർ, രണ്ടാം പ്രതി അമിത് ശുക്ല, മൂന്നാം പ്രതി ബൽജീത് മാലിക്, നാലാം പ്രതി അജയ് കുമാർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും പിഴയുമാണ് വിചാരണ കോടതി വിധിച്ചത്. താൻ പതിനാല് വർഷവും ഒമ്പത് മാസവുമായി കസ്റ്റഡിലാണെന്ന് ഒന്നാം പ്രതി രവി കപൂർ കോടതിയിൽ പറഞ്ഞു. പ്രതികളുടെ അപ്പീൽ അടുത്ത മാസം 12ന് കോടതി പരിഗണിക്കും. 2008 സെപ്റ്റംബർ 30നാണ് സൗമ്യയെ പ്രതികൾ വെടിവെച്ച് കൊന്നത്.
 

Share this story