സഹോദരൻ സ്നേഹാശിഷിന് കൊവിഡ്; സൗരവ് ഗാംഗുലി ക്വാറന്റൈനിൽ
Jul 16, 2020, 11:17 IST
ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകനുമായ സൗരവ് ഗാംഗുലി കൊവിഡ് ക്വാറന്റൈനിൽ. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സൗരവും ഹോം ക്വാറന്റൈനിൽ പോയത്.
ഏതാനും ദിവസങ്ങളായി സ്നേഹാശിഷിന് പനിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫലം വന്നതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്നാണ് സൗരവ് ക്വാറന്റൈനിൽ പോയത്. സ്നേഹാശിഷിന്റെ ഭാര്യക്കും ഭാര്യയുടെ മാതാപിതാക്കൾക്കും കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സ്നേഹാശിഷ് സൗരവിന്റെ കുടുംബവീട്ടിലേക്ക് മാറുകയായിരുന്നു.