ജാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; മൂന്ന് പേർ പിടിയിൽ

rape

ജാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. അവധി ആഘോഷിക്കാനായി ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതിക്കാണ് ദുരനുഭവം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ദുംകയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭർത്താവിനൊപ്പം ഇന്ത്യയിൽ എത്തിയതായിരുന്നു ഇവർ. ഹൻസ്ദിഹ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഗ്രാമത്തിലെ ടെന്റിലാണ് ഇവർ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച ഇവർ ബിഹാറിലെ ഭഗൽപൂരിലേക്ക് പോകുന്നതിനിടെയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
 

Share this story