ഏക സിവിൽ കോഡ് ബിൽ പാസാക്കാൻ ഉത്തരാഖണ്ഡിൽ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം

civil

ഏക സിവിൽ കോഡ് ചർച്ച ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് നിയമസഭ ഇന്ന് ചേരും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്താണ് ഏക സിവിൽ കോഡ് ബിൽ പാസാക്കുന്നത്. ചർച്ചക്ക് ശേഷം ഇന്ന് തന്നെ ബിൽ പാസാക്കും. യുസിസി കരട് തയ്യാറാക്കുന്നതിനായി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ട് ഇന്നലെ മന്ത്രിസഭ അംഗീകരിച്ചിരുന്നു

ബിൽ പാസാകുന്നതോടെ ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഏക സിവിൽ കോഡ് നടപ്പാക്കാനാണ് ബിജെപിയുടെ നീക്കം. ഉത്തരാഖണ്ഡിന്റെ മാതൃക നടപ്പാക്കാൻ കൂടുതൽ സംസ്ഥാനങ്ങളോട് ബിജെപി നിർദേശിച്ചിട്ടുണ്ട്


 

Share this story