ത്രിദിന സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ത്യയിലെത്തി
Oct 16, 2025, 10:33 IST
ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡൽഹിയിലെത്തി. പ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായാണ് അവർ ഇന്ത്യ സന്ദർശിക്കുന്നത്. മൂന്നു ദിവസം ഹരിണി അമരസൂര്യ ഇന്ത്യയിൽ ഉണ്ടാവും.
ചൈന സന്ദർശനത്തിനു ശേഷമാണ് ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പ്രധാനമന്ത്രി ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരുമായി ശ്രീലങ്കൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളിൽ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊർജ്ജിതമാക്കാനുള്ള ചർച്ചകൾ നടക്കും. ഡൽഹി ഐഐടിയും നീതി ആയോഗും ഹരിണി സന്ദർശിക്കും. ഡൽഹി സർവകലാശാല ഹിന്ദു കോളേജിലെ പൂർവ വിദ്യാർഥി കൂടിയാണ് ശ്രീലങ്കൻ പ്രധാനമന്ത്രി
