കരൂരിലേത് വിവരിക്കാനാകാത്ത ദുരന്തമെന്ന് സ്റ്റാലിൻ; പുലർച്ചെ ആശുപത്രിയിലെത്തി, ജുഡീഷ്യൽ അന്വേഷണം

karur

കരൂരിൽ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഇന്നലെ രാത്രി 7.45ന് വിവരം അറിഞ്ഞയുടൻ കരൂർ എംഎൽഎയും മുൻ മന്ത്രിയുമായ ബാലാജിയുമായി ബന്ധപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത സംഭവമാണിത്. നടക്കാൻ പാടില്ലാത്തതുമാണ്

സംഭവത്തിൽ സ്റ്റാലിൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിൽ അപകട കാരണം വ്യക്തമാകട്ടെ. അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടിയുണ്ടാകും. വിജയ് യെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലെന്നും സ്റ്റാലിൻ പറഞ്ഞു

ഇന്ന് പുലർച്ചെയോടെയാണ് സ്റ്റാലിൻ ആശുപത്രിയിൽ സന്ദർശനം നടത്തിയത്. മോർച്ചറിയിലെത്തി മരിച്ചവർക്ക് അദ്ദേഹം അന്തിമോപചാരം അർപ്പിച്ചു. പരുക്കേറ്റവരെയും സന്ദർശിച്ചു. 39 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 17 പേർ സ്ത്രീകളാണ്. നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.
 

Tags

Share this story