കർണാടകയിലെ തോൽവി മറയ്ക്കാനാണ് 2000ന്റെ നോട്ട് നിരോധിച്ചതെന്ന് സ്റ്റാലിൻ

Mk Stalin

കർണാടകയിലെ വൻ തോൽവി മറയ്ക്കാനാണ് 2000 രൂപ നോട്ട് നിരോധിച്ചതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 500 സംശയങ്ങൾ, 1000 ദുരൂഹതകൾ, 2000 തെറ്റുകൾ, കർണാടകയിലെ തോൽവി മറയ്ക്കാനുള്ള ഒറ്റവഴി എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. 

രണ്ടായിരത്തിന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ആർബിഐ അറിയിച്ചത്. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

Share this story