ഇപ്പോഴും ശക്തിയുള്ള കടുവ; എൻഡിഎ വിജയമുറപ്പിക്കുമ്പോൾ പട്‌നയിൽ നിതീഷിനെ പുകഴ്ത്തി പോസ്റ്റർ
ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ ഭരണത്തുടർച്ച ഉറപ്പാക്കി മുന്നിട്ട് നിൽക്കുന്നു. എൻഡിഎ 155 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ മഹാസഖ്യം 78 സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. എൻഡിഎ ഇതിനോടകം കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്. ഇതേ ട്രെൻഡ് തുടരുകയാണെങ്കിൽ ബിഹാറിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തും
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി 4 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. മറ്റുള്ളവർ ഏഴ് സീറ്റിലും മുന്നിട്ട് നിൽക്കുന്നു. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെക്കുന്ന ഫലസൂചനകളാണ് ബിഹാറിൽ നിന്ന് പുറത്തുവരുന്നത്. മഹാസഖ്യം പിടിച്ചുനിൽക്കുന്നത് ആർജെഡിയുടെ കരുത്തിൽ മാത്രമാണ്
ലീഡ് നിലയിൽ വലിയ മുന്നേറ്റമുണ്ടായതോടെ ബിഹാറിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് നിതീഷ് കുമാറിനെ പുകഴ്ത്തി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴും ശക്തിയുള്ള കടുവ എന്നാണ് നിതീഷിനെ പോസ്റ്ററിൽ വിശേഷിപ്പിക്കുന്നത്. പട്‌നയിലെ അണ്ണാ മാർഗ് വസതിക്ക് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
