ഹൊസൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്

swift

ബംഗളൂരുവിന് സമീപം ഹൊസൂരിൽ അക്രമാസക്തരായ ജനക്കൂട്ടം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലെറിഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഗജരാജ എസി മൾട്ടി ആക്‌സിൽ സ്ലീപ്പർ ബസിന് നേർക്കാണ് ഇന്ന് രാവിലെ ആക്രമണം നടന്നത്. 

പ്രദേശത്ത് ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട തർക്കത്തിൽ ജനക്കൂട്ടം രോഡ് ഉപരോധിക്കുകയായിരുന്നു. പുലർച്ചെ അഞ്ചിന് ഇവിടെയെത്തിയ ബസ് രണ്ട് മണിക്കൂറോളം നിർത്തിയിട്ടു. പിന്നീടാണ് ജനക്കൂട്ടം ബസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ഗ്ലാസുകൾ തകർന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളിൽ നിലത്തു കിടന്നാണ് യാത്രക്കാർ കല്ലേറിൽ നിന്ന് രക്ഷപ്പെട്ടത്

പോലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. യാത്രക്കാരെ ബംഗളൂരു അതിർത്തിയായ അത്തിബലെയിൽ എത്തിച്ച് മറ്റ് ബസുകളിൽ കയറ്റിവിട്ടു.
 

Share this story