വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; 9 കോച്ചുകളിലെ ജനൽ ചില്ലുകൾ തകർന്നു

Vande bharath

വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. ചെന്നൈ-തിരുനെൽവേലി ട്രെയിനിന് നേരെയാണ് ആക്രമണം. കല്ലേറിൽ 9 കോച്ചുകളിലെ ജനൽചില്ലുകൾ പൊട്ടി. കഴിഞ്ഞ ദിവസം രാത്രി 10.30ന് തിരുനെൽവേലി വാഞ്ചി മണിയാച്ചിയിൽ വെച്ചാണ് ആക്രമണം നടന്നത്. റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

രാജ്യത്ത് വിവിധയിടങ്ങളിൽ വന്ദേഭാരത് ട്രെയിനിനുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ വർഷം കേരളത്തിലടക്കം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് നടന്നിരുന്നു.
 

Share this story