ലഡാക്കിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.5 തീവ്രത

ഭൂകമ്പം

ലേ: ലഡാക്കിലെ ലേയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്ച പുലർച്ചെയോടെ ഉണ്ടായത്.

​നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ (NCS) കണക്കനുസരിച്ച്, രാവിലെ 6:05-നാണ് പ്രകമ്പനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.

​ഭൂചലനത്തെ തുടർന്ന് ഇതുവരെ ആളപായമോ മറ്റ് വലിയ തോതിലുള്ള വസ്തുവക നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിലെ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചു വരികയാണ്. 

Tags

Share this story