ഡോക്ടറാകാൻ ആഗ്രഹമില്ല: നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ജീവനൊടുക്കി

suicide

മഹാരാഷ്ട്രയിൽ നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലാണ് സംഭവം. 19കാരനായ അനുരാഗ് ബോർകർ എന്ന വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്. തനിക്ക് ഡോക്ടർ ആകേണ്ടെന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു. 

ഒബിസി കാറ്റഗറിയിൽ ഓൾ ഇന്ത്യ റാങ്ക് 1475 നേടിയിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ എംബിബിഎസ് കോഴ്സ് ആരംഭിക്കാനിരിക്കെയാണ് വിദ്യാർഥി ജീവനൊടുക്കിയത്.  പുലർച്ചെ വിദ്യാർഥിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബിസിനസ് ആണ് താത്പര്യമെന്നും മെഡിക്കൽ ജീവിതം പിന്തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ വിദ്യാർഥി പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags

Share this story