സുഖ്ബീർ സിംഗ് സന്ധുവും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി ചുമതലയേറ്റു

election

ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സിന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ ഓഫീസിലെത്തിയാണ് ഇവർ ചുമതലയേറ്റത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇവരെ ഓഫീസിലേക്ക് സ്വീകരിച്ചു.

ഗ്യാനേഷ് കുമാർ കേരള കേഡറിലെയും സുഖ്ബീർ സിംഗ് സന്ധു പഞ്ചാബ് കേഡറിലെയും മുൻ ഐ എ എസ് ഉദ്യോഗസ്ഥരാണ്. അരുൺ ഗോയൽ കഴിഞ്ഞയാഴ്ച രാജി വെക്കുകയും അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും ചെയ്ത ഒഴിവിലേക്കാണ് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചത്.

ഇന്നലെ ഉച്ചക്ക് ചേർന്ന ഉന്നതാധികാര സമിതിയാണ് ഇരുവരെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
 

Share this story