സുഖ്ബീർ സിംഗ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരാകും

gyanesh

സുഖ്ബീർ സിംഗ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരാകും. കമ്മീഷനിലെ രണ്ട് ഒഴിവുകളിലേക്കാണ് ഇവരെ നിർദേശിച്ചത്. ലോക്‌സഭയിൽ കോൺഗ്രസിന്റെ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തീരുമാനത്തിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി

കമ്മീഷണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക നൽകിയില്ലെന്നും കേന്ദ്ര നിയമമന്ത്രിക്ക് ഇതാവശ്യത്ത് കത്ത് നൽകിയിരുന്നതായും ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി അധ്യക്ഷനായ നിയമന സമിതിയിൽ ആധിറും അംഗമായിരുന്നു.

കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. പഞ്ചാബ് കേഡർ ഉദ്യോഗസ്ഥനാണ് സുഖ്ബീർ സിംഗ് സന്ധു. തെരഞ്ഞെടുപ്പ് കമ്മീഷണറായ അരുൺ ഗോയൽ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. മറ്റൊരു കമ്മീഷണർ അനൂപ് ചന്ദ്ര കഴിഞ്ഞ മാസം വിരമിച്ചിരുന്നു. മൂന്നംഗ കമ്മീഷനിൽ ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ശേഷിച്ചിരുന്നത്.
 

Share this story