സുഖോയ് യുദ്ധവിമാന അപകടം: രണ്ട് പൈലറ്റുമാർക്കും വീരമൃത്യു, മൃതദേഹങ്ങൾ കണ്ടെത്തി
Mar 6, 2026, 10:12 IST
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്‌ക്വാഡ്രൺ ലീഡർ അനൂജ്, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് അസമിൽ സുഖോയ് യുദ്ധവിമാനം തകർന്നുവീണത്
ഇന്നലെ വൈകിട്ട് 7.42നാണ് വിമാനത്തിൽ നിന്ന് അവസാന സിഗ്നൽ ലഭിച്ചത്. തുടർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ തന്നെ വിമാനത്തിന്റെ കത്തിക്കരിഞ്ഞ ഒരു ഭാഗം കണ്ടെത്തിയിരുന്നു
അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെയാണ് വിമാനം പുറപ്പെട്ടത്. പിന്നാലെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അപകടകാരണം ഇതുവരെ വ്യക്തമല്ല.
