കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കുമെന്ന് സുമലത എംപി

sumalatha

കർണാടകയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കുമെന്ന് സുമലത എംപി. മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് സുമലത. 10 വരി മൈസൂരു-ബംഗളൂരു എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മാണ്ഡ്യയിൽ എത്താനിരിക്കെയാണ് സുമലതയുടെ പ്രഖ്യാപനം

ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ബിജെപിക്ക് പൂർണ പിന്തുണ നൽകുമെന്നും സുമലത അറിയിച്ചു. മാണ്ഡ്യ ജില്ലയിൽ  മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് പൂർണ പിന്തുണ നൽകാൻ തീരുമാനിച്ചു. രാജ്യത്തും ലോകത്തും ഏറെ ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്രമോദിയെന്നും സുമലത പറഞ്ഞു


 

Share this story