മാണ്ഡ്യയിൽ സുമലതയെ തഴഞ്ഞു; എച്ച് ഡി കുമാരസ്വാമിക്ക് സീറ്റ് നൽകി ബിജെപി

kumaraswami

കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൻഡിഎ. മാണ്ഡ്യയിലെ സിറ്റിംഗ് എംപിയായ സുമലതയെ തഴഞ്ഞ് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്കാണ് ബിജെപി സീറ്റ് നൽകിയത്.  മാണ്ഡ്യ ലോക്‌സഭാ മണ്ഡലം ജനതാദൾ എസ്സിനായി ബിജെപി മാറ്റി വെക്കുകയായിരുന്നു.

എന്നാൽ മാണ്ഡ്യയിൽ നിന്ന് തന്നെ മത്സരിക്കണമെന്ന നിർബന്ധത്തിലായിരുന്നു സുമലത. ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സുമലത തന്റെ അനുയായികളുടെ യോഗം വിളിച്ചു. ഇന്നത്തെ യോഗത്തിന് ശേഷം ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കും.

എന്നാൽ തനിക്ക് സുമലതയുടെ ആശിർവാദമുണ്ടാകുമെന്ന് കുമാരസ്വാമി പറഞ്ഞു. ഒരിക്കലും ശത്രുക്കളായിരുന്നില്ല. അതുകൊണ്ടുതന്നെ അവരെന്നെ ആശിർവദിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും മാണ്ഡ്യയിൽ നടന്ന ബിജെപി - ജെഡിഎസ് യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

Share this story