സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്
Jan 31, 2026, 08:24 IST
വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ബാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ
സത്യപ്രതിജ്ഞക്കായി സുനേത്ര ബാരാമതിയിൽ നിന്നും മുംബൈയിലെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് സുനേത്ര പവാർ. ഇന്ന് വൈകിട്ടാണ് സത്യപ്രതിജ്ഞ നടക്കുക.
ഇന്നുച്ചയ്ക്ക് എൻസിപി അജിത് പവാർ വിഭാഗത്തിന്റെ നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. എൻസിപിയുടെ മുതിർന്ന നേതാക്കളായ ചഗൻ ബുജ്വൽ, പ്രഫുൽ പട്ടേൽ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സുനേത്രയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിച്ചത്.
