കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്ക്; മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് സിദ്ധരാമയ്യ
May 15, 2023, 15:12 IST

കർണാടകയിൽ മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സിദ്ധരാമയ്യ. കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്കാണ്. അന്തിമ തീരുമാനത്തിനായി ഡൽഹിയിലേക്ക് പോകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
അതേസമയം എഐസിസി നിരീക്ഷക സംഘം ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് കൈമാറും. നിയുക്ത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൂടുതൽ പേരും സിദ്ധരാമയ്യയെ പിന്തുണക്കുന്നതായാണ് സൂചന. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി കെ ശിവകുമാറിനെ കൊണ്ടുവരാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.