ആർഎസ്എസ് റൂട്ട് മാർച്ചിനെതിരായ തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി

supreme court

ആർ എസ് എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയതിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. റൂട്ട് മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 

റൂട്ട് മാർച്ചിന് മൂന്ന് തീയതികൾ നിർദേശിക്കാനും പോലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതി നിർദേശം. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പോലീസിനോട് നിർദേശിച്ചതിനൊപ്പം ആരെയും പ്രകോപിപ്പിക്കാതെ മാർച്ച് നടത്തണമെന്ന് ആർ എസ് എസിനോടും കോടതി ആവശ്യപ്പെട്ടിരുന്നു.
 

Share this story