മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിനെ സർവേയുടെ സ്റ്റേ സുപ്രീം കോടതി നീട്ടി

മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിലെ സർവേയുടെ സ്റ്റേ സുപ്രീം കോടതി നീട്ടി. സർവേ നടത്താൻ കമ്മീഷനെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് ജനുവരി 16നാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. കേസ് ഏപ്രിലിൽ പരിഗണിക്കും. മസ്ദിജിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി നേരത്തെ മൂന്നംഗ അഭിഭാഷക കമ്മീഷനെ നിയമിച്ചിരുന്നു

പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി ചിഹ്നങ്ങളും അടയാളങ്ങളും ഉണ്ടെന്നും ഇതിന്റെ യഥാർഥ സ്ഥാനം അറിയാൻ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്നുമായിരുന്നു ഒരു വിഭാഗം ഹർജിയിൽ ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് ഗ്യാൻവാപി മസ്ജിദിന് സമാനമായി ഈദ് ഗാഹ് മസ്ജിദിലും സർവേ നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നത്.
 

Share this story