വിവരങ്ങൾ അപൂർണം: ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബി ഐക്ക് വീണ്ടും സുപ്രിം കോടതി നോട്ടീസ്

ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബി ഐക്ക് വീണ്ടും സുപ്രിം കോടതിയുടെ നോട്ടീസ്. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂർണമായതിനാലാണത്. പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ലെന്ന് കോടതി എസ് ബി ഐയോട് ചോദിച്ചു. 

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ രേഖകൾ തിരികെ നൽകാമെന്ന് പറഞ്ഞ കോടതി എല്ലാ രേഖകളും മാർച്ച് 17നകം പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. നോട്ടീസിന് എസ് ബി ഐ തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണം. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

പുറത്തുവന്ന രേഖകൾ പ്രകാരം 47.5 ശതമാനം ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപിയാണ്. 2019 മുതൽ 2024 വരെ 6060 കോടി രൂപയാണ് ബിജെപിക്ക് സംഭാവനയായി കിട്ടിയത്.
 

Share this story