അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിമാർക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം

ram

അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്ജിമാർക്ക് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, അന്ന് ബെഞ്ചിലുണ്ടായിരുന്ന ഇന്നത്തെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷൺ, എസ് എ അബ്ദുൽ നസീർ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ഏഴായിരത്തോളം പേർക്കാണ് അയോധ്യയിലേക്ക് ക്ഷണം നൽകിയത്. ചടങ്ങ് നടക്കുന്നതിനോടനുബന്ധിച്ച് ജനുവരി 22ന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് പകുതി ദിവസം അവധി അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2.30വരെ ഓഫീസുകളും കേന്ദ്രസ്ഥാപനങ്ങളും അടച്ചിടണമെന്നാണ് സർക്കാർ വിജ്ഞാപനം.
 

Share this story