അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രിം കോടതി ഇന്ന് വിധി പറഞ്ഞേക്കും

kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ സുപ്രിം കോടതി ഇന്ന് തീരുമാനമെടുത്തേക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അരവിന്ദ് കെജ്രിവാളിന്റെ വാദം കേട്ടശേഷമാകും തീരുമാനമെടുക്കുക. 

അസാധാരണ കേസിൽ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിം കോടതിയുടെ നിലപാട്. ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകൾ നിർവഹിക്കരുത് എന്ന് നേരത്തെ കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. 

പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിർക്കുകയാണ്. ഇടക്കാല ജാമ്യം നൽകുന്നത് തടയാനായി രാവിലെതന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രം നൽകിയേക്കും. കേസിൽ വാദം കേട്ടാൽ സുപ്രിം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇഡി ഇന്ന് മറുപടി നൽകണം.

Share this story