ഇടക്കാല ജാമ്യം നീട്ടണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കാതെ സുപ്രീം കോടതി

supreme court

മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ അംഗീകരിക്കാതെ സുപ്രീം കോടതി രജസ്ട്രി. അറസ്റ്റിനെതിരെ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി രജിസ്ട്രി അറിയിച്ചു. ഇതേ തുടർന്ന് കെജ്രിവാളിന് ജൂൺ 2ന് കീഴടങ്ങേണ്ടതായി വരും

സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ മുൻനിർത്തിയാണ് ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹർജി നൽകിയത്. പിഇടി, സിടി സ്‌കാൻ അടക്കം മെഡിക്കൽ പരിശോധനകൾ ആവശ്യമാണെന്നും കെജ്രിവാൾ പറഞ്ഞിരുന്നു

21 ദിവസത്തെ ഇടക്കാല ജാമ്യമാണ് കെജ്രിവാളിന് സുപ്രീം കോടതി അനുവദിച്ചിരുന്നത്. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെയായിരുന്നു ഇടക്കാല ജാമ്യം. ജൂൺ 2ന് കീഴടങ്ങാനുമായിരുന്നു നിർദേശം.
 

Share this story