ഹിൻഡൻബെർഗ് റിപ്പോർട്ടിൽ അന്വേഷണസമിതി വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി

supreme court

ഹിൻഡെൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണസമിതി വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമലംഘനമുണ്ടോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കണം. നിയമം അനുസരിച്ച് നടപടി എടുക്കണം.  സെബിയുടെ അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നൽകണമെന്നും കോടതി നിർദേശിച്ചു. അദാനിക്കും കേന്ദ്രസർക്കാരിനും ആശ്വാസം നൽകുന്നതാണ് വിധി

സെബിയുടെ അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ സെബിയുടെ അധികാരത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കോടതി വ്യക്തമാക്കി. 22 വിഷയങ്ങളിൽ 20 എണ്ണത്തിലും സെബി അന്വേഷണം പൂർത്തിയാക്കിയെന്ന സോളിസിറ്റർ ജനറലിന്റെ ഉറപ്പ് കോടതി കണക്കിലെടുത്തു. മറ്റ് രണ്ട് കേസുകളുടെ അന്വേഷണം 3 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സെബിയോട് കോടതി നിർദേശിച്ചു.
 

Share this story