കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി; ഇ ഡിക്ക് വിമർശനം

kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ സുപ്രിം കോടതി വിധി പറയാൻ മാറ്റി. കെജ്രിവാളിന്റെ അറസ്റ്റിൽ വ്യക്തത വേണമെന്ന് ഇ ഡിയോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണം എന്തുകൊണ്ട് രണ്ട് വർഷം നീണ്ടെന്നും കോടതി ചോദിച്ചു

അറസ്റ്റിന് രണ്ട് വർഷം എടുത്തത് നല്ലതല്ല. ഇഡിയുടെ അന്വേഷണത്തിന്റെ സ്വഭാവവും യുക്തിയും പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു. അരവിന്ദ് കെജ്രിവാളിന്റെയും മനിഷ് സിസോദിയയുടെയും അറസ്റ്റിൽ വ്യക്തത വരുത്തണമെന്നും സുപ്രിംകോടതി പറഞ്ഞു. തുടക്കം മുതലുള്ള കേസ് ഫയൽ ഹാജരാക്കാനും ഇഡിക്ക് നിർദേശം നൽകി

കെജ്രിവാൾ മറ്റൊരു കേസിലും പ്രതിയല്ല. സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ അറസ്റ്റ് ചെയ്ത രീതിയും കോടതി ചോദ്യം ചെയ്തു.
 

Share this story