ദി കേരളാ സ്റ്റോറി നിരോധിച്ച ബംഗാൾ സർക്കാർ തീരുമാനത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ

kerala

ദി കേരളാ സ്‌റ്റോ എന്ന ചിത്രത്തിന്റെ പ്രദർശനം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനത്തിന് സുപ്രീം കോടതി സ്‌റ്റേ. പൊതുവികാര പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൗലികാവകാശത്തെ നിർണയിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സിനിമ ഇഷ്ടമല്ലെങ്കിൽ കാണരുതെന്നും കോടതി പറഞ്ഞു. എന്നാൽ സിനിമയുടെ പൊതുപ്രദർശനത്തെയാണ് നിരോധിച്ചതെന്നും ഒടിടിയിൽ കാണുന്നിതിൽ പ്രശ്‌നമില്ലെന്നും ബംഗാൾ സർക്കാർ പറഞ്ഞു

അധികാരം മിതമായി പ്രയോഗിക്കണമെന്നായിരുന്നു ഇതിനോട് കോടതിയുടെ മറുപടി. 32,000 പേർ കാണാതായെന്ന് സിനിമയിൽ പറയുന്നു. ഇത് വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്ന് സിനിമയുടെ നിർമാതാക്കളോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോൾ തന്നെ ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി

2000 പേരെ മതം മാറ്റിയെന്നതിന് കൃത്യമായ രേഖകളില്ലെന്ന് നിർമാതാക്കളുടെ അഭിഭാഷകൻ പറഞ്ഞു. ഇക്കാര്യം സിനിമക്ക് മുമ്പ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
 

Share this story