വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേയുമായി സുപ്രീം കോടതി; ഇടക്കാല ഉത്തരവ്

വഫഖ് ഭേദഗതി നിയമത്തിൽ സുപ്രീം കോടതിയുടെ ഭാഗിക സ്‌റ്റേ. അഞ്ച് വർഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥയിലാണ് സ്റ്റേ. മെയ് മാസത്തിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി വെച്ചിരുന്ന ഹർജികളിലാണ് സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, അതുൽ എസ് ചന്ദുർകർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
ജില്ലാ കലക്ടറുടെ അധികാരം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുന്നതുവരെ വഖഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റരുതെന്നും കോടതി വ്യക്തമാക്കി. വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവിൽ കഴിവതും മുസ്ലീം ആയിരിക്കണം. മുസ്ലീങ്ങളല്ലാത്ത അംഗങ്ങളുടെ എണ്ണം മൂന്നിൽ കൂടരുത്.
നിയമം ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അന്തിമ തീരുമാനം എടുക്കുന്നതുവരെ വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും പുതിയ നിയമനം നടത്തുന്നതി് സുപ്രീം കോടതി നേരത്തെ മരവിപ്പിച്ചിരുന്നു.