തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യങ്ങൾ അപമാനകരമെന്ന് സുപ്രീം കോടതി; ബിജെപിക്ക് തിരിച്ചടി

supreme court

തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യ വിവാദത്തിൽ ബിജെപിക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. തൃണമൂലിനെ അവഹേളിക്കുന്ന പരസ്യങ്ങൾ വിലക്കിയതിനെതിരായ ഹർജിയിൽ കോടതി ഇടപെട്ടില്ല. പരസ്യങ്ങൾ പ്രഥമദൃഷ്ട്യ അപമാനകരമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു

കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഹർജി പിൻവലിക്കുകയാണെന്ന് ബിജെപി അറിയിച്ചു. പരസ്യങ്ങൾ കൊൽക്കത്ത ഹൈക്കോടതി വിലക്കിയതിനെതിരെയാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്. 

ടെലിവിഷൻ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ച പരസ്യങ്ങളിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് പുറമെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളുടെയും ലംഘനമാണ് പരസ്യങ്ങളെന്ന് കൊൽക്കത്ത ഹൈക്കോടതിയും നേരത്തെ നിരീക്ഷിച്ചിരുന്നു.
 

Share this story