സൂറത്തിലെ മോഡലിന്റെ ആത്മഹത്യ; ഇന്ത്യൻ യുവ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു

abhishek

സൂറത്തിൽ 28കാരിയായ മോഡൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ യുവ ക്രിക്കറ്റ് താരത്തെ പോലീസ് ചോദ്യം ചെയ്യും. ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സൂറത്തിലെ ഫ്‌ളാറ്റിൽ ചൊവ്വാഴ്ചയാണ് ടാനിയ സിംഗ് എന്ന മോഡലിനെ മരിച്ച നിലയിൽ കണ്ടത്

മരണത്തിൽ ടാനിയയുടെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അന്വേഷണത്തിൽ അഭിഷേകിന്റെ പങ്കിനെ കുറിച്ച് പോലീസിന് നിർണായക വിവരം ലഭിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് നൽകുന്നത്. ടാനിയയും അഭിഷേകും അടുപ്പത്തിലായിരന്നുവെന്നും വാർത്തകളുണ്ട്

മരിക്കുന്നതിന് മുമ്പ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശർമയെയാണ്. പഞ്ചാബിലെ അമൃത്സറിൽ നിന്നുള്ള താരമാണ് അഭിഷേക് ശർമ. ഇന്ത്യയുടെ അണ്ടർ 19 താരമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ താരമാണ്.
 

Share this story