ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി; കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു

suresh

മൂന്നാം മോദി സർക്കാരിൽ വകുപ്പ് വിഭജനം പൂർത്തിയായതിന് പിന്നാലെ തൃശ്ശൂരിൽ നിന്നുള്ള ലോക്‌സഭാംഗമായ സുരേഷ് ഗോപി സഹമന്ത്രിയായി ചുമലതയേറ്റു.  ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയില്ക്ക് നയിച്ചു

വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. തൃശ്ശൂരിലൂടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു

ഇതിന് പിന്നാലെ ട്രാൻസ്‌പോർട്ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലേക്കും സുരേഷ് ഗോപി തിരിക്കും. ഇവിടെയെത്തി ടൂറിസം വകുപ്പിന്റെ ചുമതല കൂടി ഏറ്റെടുക്കും. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യൻ 11.30ഓടെ ചുമതലയേൽക്കും. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളാണ് ജോർജ് കുര്യന് ലഭിച്ചത്.
 

Share this story